യു.എ.ഇയില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; തൊഴില്‍രഹിത ഇന്‍ഷുറന്‍സിനെക്കുറിച്ചും അപേക്ഷിക്കാനുളള യോഗ്യതയെക്കുറിച്ചും അറിയാം
യു.എ.ഇയില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; തൊഴില്‍രഹിത ഇന്‍ഷുറന്‍സിനെക്കുറിച്ചും അപേക്ഷിക്കാനുളള യോഗ്യതയെക്കുറിച്ചും അറിയാം
ജനുവരി ഒന്നിനാണ് ഇന്‍വോളന്ററിലോസ് ഓഫ് എംപ്ലോയിന്‍മെന്റ് എന്ന തൊഴില്‍രഹിത ഇന്‍ഷുറന്‍സിനുളള പദ്ധതി യു.എ.ഇ നടപ്പില്‍ വരുത്തിയത്. www.iloe.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ 'ILOE' എന്ന ആപ്പ് വഴിേയയാണ് ഈ പദ്ധതിക്കായി അപേക്ഷിക്കാന്‍ കഴിയുന്നത്. അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമായാല്‍ ഏകദേശം മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം നല്‍കുന്ന തരത്തിലാണ് മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറൈറ്റ്‌സേഷന്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആരൊക്കെയാണ് ഈ പദ്ധതിക്ക് അര്‍ഹരായവര്‍?
യു.എ.ഇയിലെ ഫെഡറല്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്നവര്‍ക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ ഈ അപേക്ഷകര്‍ താഴെ പറയുന്ന ചില മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നാല്‍ മാത്രമെ നഷ്ടപരിഹാരത്തുക ലഭിക്കുകയുള്ളൂ.
ഇന്‍ഷുറന്‍സിന് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് 12 മാസമെങ്കിലും രാജ്യത്ത് തൊഴില്‍ ചെയ്തവരായിരിക്കണം.
അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ തൊഴിലിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരോ, അല്ലെങ്കില്‍ ജോലിയില്‍ നിന്ന് രാജിവെച്ചവരോ ആകരുത്.
എന്നാല്‍ അഞ്ച് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് യു.എ.ഇയിലെ ഫെഡറല്‍ ഡിക്രീ ലോ നമ്പര്‍ 13 അനുസരിച്ച് പ്രസ്തുത തൊഴില്‍രഹിത ഇന്‍ഷുറന്‍സില്‍ അംഗമാകാനുളള അര്‍ഹതയില്ല.
ഇന്‍വെസ്റ്റേഴ്‌സ്, ഗാര്‍ഹിക സഹായികള്‍, താത്ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസിന് താഴെയുളള വ്യക്തികള്‍, വിരമിച്ചതിന് ശേഷം പെന്‍ഷന്‍ വാങ്ങുന്ന പുതിയ ജോലിക്ക് കയറിയ വ്യക്തികള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിക്കായി അപേക്ഷിക്കാനുള്ള അര്‍ഹതയില്ലാത്തത്.
ജോലി നഷ്ടപ്പെട്ടതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സിനായി ക്ലെയിം ചെയ്യേണ്ടതുണ്ട്.
തൊഴിലാളി ക്ലെയിം സമര്‍പ്പിച്ചുകഴിഞ്ഞാല്‍, യു.എ.ഇ.യുടെ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള സേവനദാതാക്കള്‍ ക്ലെയിം ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പണമടയ്ക്കണമെന്നാണ് ചട്ടം.
Content Highlights: Details About UnEmployment Insurence
യു.എ.ഇയില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; തൊഴില്‍രഹിത ഇന്‍ഷുറന്‍സിനെക്കുറിച്ചും അപേക്ഷിക്കാനുളള യോഗ്യതയെക്കുറിച്ചും അറിയാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."