HOME
DETAILS

ആത്മഹത്യ പ്രവണത ഏറ്റവും കുറവ് സഊദിയില്‍; ഇന്ത്യക്ക് രണ്ടാംസ്ഥാനമെന്നും ലോകാരോഗ്യ സംഘടന

  
Web Desk
August 22 2016 | 05:08 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%a3%e0%b4%a4-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82

റിയാദ്: ആത്മഹത്യാ പ്രവണത കുറഞ്ഞ രാജ്യങ്ങളില്‍ സഊദി അറേബ്യ മുന്നിലെന്ന് ലോകാരോഗ്യ സംഘടന. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന പട്ടികയില്‍ സഊദിയുടെ സ്ഥാനം ഏറ്റവും ഒടുവിലാണ്. വര്‍ഷത്തില്‍ 100,000 ആളുകളില്‍ 0.4 കേസുകള്‍ മാത്രമാണ് സഊദിയില്‍ ഉള്ളത്.

തെക്കന്‍ കൊറിയയാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന രാജ്യം. വര്‍ഷത്തില്‍ 100,000 ആളുകളില്‍ 28.9 പേരാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്, 21 പേര്‍ . റഷ്യ(21 ), ജപ്പാന്‍ (18 ),അമേരിക്ക ,ഫ്രാന്‍സ് (12), തുര്‍ക്കി (8 ), ബ്രിട്ടന്‍, ഇസ്‌റാഈല്‍ (6 ), സഊദി അറേബ്യ (0.4 ) എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പട്ടിക.
ലോകത്താകമാനം വര്‍ഷത്തില്‍ 800,000 ആത്മഹത്യകളാണ് നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ പറയുന്നു. എന്നാല്‍ സാമ്പത്തികം, വയസ്സ് അടിസ്ഥാനത്തില്‍ കണക്കുകള്‍ കൂടുകയോ കുറയുകയോ ചെയ്‌തേക്കാം. 15 മുതല്‍ 25 വരെയുള്ള യുവാക്കളെ മരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ രണ്ടാമത്തേത് ആത്മഹത്യയാണെന്നും ഡബഌൂ.എച്ച.ഒ വ്യക്തമാക്കുന്നുണ്ട്.

ആത്മഹത്യയിലേക്ക് ആളുകള്‍ തിരിയാനുള്ള പ്രധാന കാരണം മാനസികാവസ്ഥക്കു വരുന്ന മാറ്റങ്ങളാണെന്നു ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി മാനസികാരോഗ്യ അസ്സിസ്റ്റന്റ് പ്രൊഫസര്‍ യസീദ് മുഹമ്മദ് അല്‍ ശഹ്‌രി അഭിപ്രായപ്പെട്ടു. സമയാ സമയങ്ങളിലുള്ള ഇസ്‌ലാമിന്റെ പ്രാര്‍ത്ഥനകള്‍ മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ആശ്വാസമാകുമെന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ ഘടകമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ശരീരത്തെ വേദനിപ്പിക്കുന്നതോ സ്വയം, കൊല്ലുന്നതായോ ആയ പ്രവണത ഇസ്‌ലാം കണിശമായി നിരോധിച്ചതാണെന്നും അതിനാലാണ് രാജ്യത്ത് ആത്മഹത്യ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

Kerala
  •  4 days ago
No Image

ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി

International
  •  4 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ

Kerala
  •  4 days ago
No Image

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ

Kerala
  •  4 days ago
No Image

ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ

National
  •  4 days ago
No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  4 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  4 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  4 days ago