'നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു' ജെബി മേത്തറിന് ക്രൂര മര്‍ദ്ദനം; പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മേല്‍ അക്രമം അഴിച്ചു വിട്ട് ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.ഐ..സി.സി ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മേല്‍ അക്രമം അഴിച്ചു വിട്ട് പൊലിസ്. കേരള എം.പി ജെബി മേത്തര്‍ ഉള്‍പെടെയുള്ളവരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ജെബി കുഴഞ്ഞു വീണു. തന്റെ നെഞ്ചത്ത് ചവിട്ടിയതകായി ജെബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'രാഹുല്‍ ഗാന്ധിക്കു വേണ്ടി നില കൊള്ളുന്നവരെ വാശിയോടെയാണ് കാണുന്നത്. ഒരു എം.പിക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നില്ല'- ജെബി ചൂണ്ടിക്കാട്ടി. ഏറെ പ്രയാസപ്പെട്ടാണ് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. വനിതകള്‍ ഒരു പ്രകോപനവുമില്ലാതെ എ.ഐ.സി.സിക്കു പുറത്തു വന്നതാണ്. തങ്ങളെ പൊലിസ് വലിച്ചിഴക്കുകയായിരുന്നു. സമരം അവസാനിപ്പിക്കില്ലെന്നും മോദി സര്‍ക്കാര്‍ പുതിയ ജയിലുകള്‍ തുറക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."