കെ. സുരേന്ദ്രന്‍ മാറണമെന്ന് ആനന്ദബോസിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച സി.വി ആനന്ദബോസിന്റെ റിപ്പോര്‍ട്ടില്‍ സുരേന്ദ്രനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ശുപാര്‍ശയും.
റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സി.വി ആനന്ദബോസ് സമീപിച്ച നേതാക്കളും പ്രവര്‍ത്തകരും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സുരേന്ദ്രന്‍ മാറണമെന്ന വികാരം പങ്കുവച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങള്‍, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ആനന്ദബോസ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. നേതൃമാറ്റ വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവര്‍ക്ക് പറയാനുള്ളത് ആനന്ദബോസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബി.ജെ.പിയില്‍ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗ്രൂപ്പിസത്തെകുറിച്ചും ആനന്ദബോസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."