അഗ്നിപഥ് പ്രതിഷേധം: പൊലിസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 15 പേര്‍ക്ക് ഗുരുതര പരുക്ക്
തെലങ്കാന: അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സൈന്യത്തില്‍ കരാര്‍ നിയമനം നടപ്പാക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെിരെ ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രക്ഷോഭം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. സെക്കന്ദരാബാദില്‍ രാവിലെ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് തീവെച്ചിരുന്നു. പല ഇടങ്ങളിലും പൊലിസിന് സംഘര്‍ഷം നിയന്ത്രിക്കാനായില്ല.
ബിഹാറിലും യു.പിയിലും തെലങ്കാനയിലും ഇന്ന് പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പദ്ധതി പിന്‍വലിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്തിന് വേണ്ടത് എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്ന് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."