തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. തിങ്കളാഴ്ചയാണ് (2025 ഡിസംബർ 8) മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
على صاحب العمل أو من يمثله اتخاذ الوسائل اللازمة لتوفير الحماية الكافية سلامة عماله أثناء تواجدهم في أماكن العمل.#السلامة_والصحة_المهنية#وزارة_العمل pic.twitter.com/fkCiAHspHs
— وزارة العمل -سلطنة عُمان (@Labour_OMAN) December 8, 2025
തൊഴിലുടമയുടെ ബാധ്യത
തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്ത് അവരുടെ സുരക്ഷയും സംരക്ഷണവും തൊഴിലുടമ ഉറപ്പാക്കണം എന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ തൊഴിൽ സുരക്ഷ, ആരോഗ്യ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ആർട്ടിക്കിൾ 15 (വകുപ്പ് 15) പ്രകാരമാണ് ഈ നിർദ്ദേശം.
തൊഴിലിടങ്ങൾ സുരക്ഷിതമാക്കാനും തൊഴിലാളികൾക്ക് സംരക്ഷണം നൽകാനും ആവശ്യമായ എല്ലാ നടപടികളും തൊഴിലുടമകളോ, അവരുടെ പ്രതിനിധികളോ കൈക്കൊള്ളണം എന്നും മന്ത്രാലയം വ്യക്തമാക്കി.
ഡ്രെയിനേജ് മേഖലകളിലെ പ്രത്യേക സുരക്ഷാ നിയമങ്ങൾ
ഡ്രെയിനേജുമായി (ചാൽ/ഓട) ബന്ധപ്പെട്ട ജോലി സ്ഥലങ്ങളിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:
സുരക്ഷാ വേലിയും മുന്നറിയിപ്പ് ബോർഡുകളും: ഓടകൾക്കും തറയിലുള്ള ചാലുകൾക്കും ചുറ്റും ഒരു മീറ്റർ എങ്കിലും ഉയരമുള്ള സുരക്ഷാ വേലികൾ സ്ഥാപിക്കണം. കൂടാതെ, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.
ചാലുകൾ മൂടണം: ഇത്തരം ചാലുകൾ തറനിരപ്പിൽ നിന്ന് പരമാവധി 2.5 സെൻ്റീമീറ്റർ ഉയരമുള്ള അടപ്പുകൾ (കവറുകൾ) കൊണ്ട് മൂടേണ്ടതാണ്.
ഭാരം താങ്ങാനുള്ള ശേഷി: ചാലുകൾ മൂടാൻ ഉപയോഗിക്കുന്ന അടപ്പുകൾ അവയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെയും മറ്റ് മെഷിനറികളുടെയും ഭാരം താങ്ങാൻ ശേഷിയുള്ളതായിരിക്കണം.
ചെരിവ്: ഇത്തരം ചാലുകളുടെ ഓരങ്ങൾ ആളുകൾ വീഴുന്നത് ഒഴിവാക്കാനായി പരമാവധി 30 ഡിഗ്രി ചെരിവിൽ ഒരുക്കണം.
The Ministry of Labour in Oman has reiterated that ensuring worker safety is a legal obligation for employers, stressing the importance of providing a secure work environment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."