കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിയോട് കൂടി മഴ പെയ്തേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ്
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിയോട് കൂടി മഴ പെയ്തേക്കും
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി/ മിന്നല്‍ /കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2023 മെയ് ആറോടെ (06-05-2023 ) തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. മെയ് 7 നു ന്യൂനമര്‍ദമായും മെയ് എട്ടോടെ (08-05-2023) തീവ്രന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ( cyclonic storm ) ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."