HOME
DETAILS
MAL
സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിച്ചതില്‍ പിശക് വന്നോ; ക്യാന്‍സല്‍ ചെയ്യാം,ചെയ്യേണ്ടതിങ്ങനെ
backup
May 06 2023 | 07:05 AM
സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിച്ചതില്‍ പിശക് വന്നോ; ക്യാന്‍സല്‍ ചെയ്യാം
ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ടാക്കുവാന്‍ വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതില്‍ പിശക് വന്നോ?.. വിഷമിക്കേണ്ട പരിഹാരമുണ്ട്. ഓണ്‍ലൈനായി തന്നെ അപേക്ഷ ക്യാന്‍സല്‍ ചെയ്യാം. ചെയ്യേണ്ടതിങ്ങനെ
- www.parivahan.giv.in വെബ് വിലാസത്തില്‍ പ്രവേശിക്കുക.
- Online services ല്‍ Driving Licence Related Services എന്നത് സെലക്ട് ചെയ്യുക.
- Kerala State സെലക്ട് ചെയ്യുക.
- Other എന്ന tab ല്‍ cancel application എന്നത് സെലക്ട് ചെയ്യുക.
- പിന്നീട് കാണുന്ന സ്‌ക്രീനില്‍ അപേക്ഷാ നമ്പര്‍, ജനന തീയ്യതി, Captcha എന്നിവ
- ടൈപ്പ് ചെയ്ത് submit ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുടെ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ കാണാം.
- ആയതിന് ശേഷം cancel application എന്ന ബട്ടണും proceed for cancel എന്ന ബട്ടണും അമര്‍ത്തുക.
- ഈ സമയം നമ്മുടെ റജിസ്റ്റേര്‍ഡ് മൊബൈലിലേക്ക് വരുന്ന OTP ടൈപ്പ് ചെയ്ത് submit ബട്ടണ്‍ അമര്‍ത്തുക.
- പിന്നീട് വരുന്ന Check box ല്‍ ടിക് ചെയ്ത് proceed for cancel എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷ റദ്ദ് (Cancel ) ചെയ്യപ്പെടും.
തിരക്കിടല്ലേ… സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."