HOME
DETAILS

മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ്: അബ്ദുല്‍ റഷീദ് മികച്ച ക്ഷീരകര്‍ഷകന്‍

  
backup
August 22 2016 | 19:08 PM

%e0%b4%ae%e0%b5%83%e0%b4%97%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d

തിരുവനന്തപുരം: 2015ലെ മികച്ച ക്ഷീരകര്‍ഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡിന് കല്‍പ്പറ്റയിലെ ചുപ്പാടിയില്‍ ഇന്റഗ്രേറ്റഡ് ഫാം നടത്തുന്ന അബ്ദുല്‍ റഷീദ് അര്‍ഹനായി. മന്ത്രി കെ. രാജു ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പരമാവധി പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകനെയാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്.

മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് തൃശൂരിലെ അഷ്ടമിച്ചിറ പഴയാറ്റില്‍ ഹൗസില്‍ സെബി പഴയാറ്റിലിനാണ്. മികച്ച കൊമേഴ്‌സ്യല്‍ ഡയറിഫാം നടത്തിപ്പിനുള്ള അവാര്‍ഡിന് കോഴിക്കോട് പുതുപ്പാടി കണ്ടണ്ടത്തുംതൊടികയില്‍ ഫിലിപ്പ് കെ.സി അര്‍ഹനായി.

മൂവര്‍ക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. മൃഗസംരക്ഷണ മേഖലയിലെ മികച്ച വനിതാസംരംഭകയ്ക്കുള്ള അവാര്‍ഡിന് പാലക്കാട് മുതലമട ചപ്പാക്കാട് കെ.എസ്.ആര്‍ എലൈറ്റ് ഫാം നടത്തുന്ന ലളിതാ രാമകൃഷ്ണനെ തെരഞ്ഞെടുത്തു. മൃഗസംരക്ഷണ മേഖലകളില്‍ സംരംഭം നടത്തുന്ന യുവ കര്‍ഷകനുള്ള അവാര്‍ഡിന് മലപ്പുറം പലകപ്പറമ്പ് കാലടിവീട്ടില്‍ ഹൈദര്‍ നിയാസ് കെ. അര്‍ഹനായി. ഇരുവര്‍ക്കും 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഇന്നു രാവിലെ 11 മണിക്കു നടക്കുന്ന കര്‍ഷക സെമിനാറില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തി; 26 കാരന് 10 വർഷം തടവും, നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  5 days ago
No Image

മൂന്നരക്കോടി മലയാളിയുടെ 'സ്‌നേഹഭാരം' സന്തോഷം തന്നെ: സഞ്ജു സാംസണ്‍

Cricket
  •  5 days ago
No Image

വിദ്യാര്‍ഥിനിക്കുനേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ അതിക്രമം; കണ്ടക്ടര്‍ പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

യുഎഇയിൽ വാഹനമോടിക്കാൻ ഇനി എളുപ്പമാണ്; നിങ്ങളുടെ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസ് ഇനി യുഎഇ ലൈസൻസാക്കി മാറ്റാം; കൂടുതലറിയാം

uae
  •  5 days ago
No Image

 'അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് ഈ ചോര വീഴ്ത്തിയതെങ്കില്‍ നാട് മറുപടി പറയും'; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് വേണ്ടി ചെയ്തു; ഇതിഹാസങ്ങളുടെ സ്വാധീനം

Football
  •  5 days ago
No Image

കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait
  •  5 days ago
No Image

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 91,000 കടന്നു, റെക്കോര്‍ഡ്

Economy
  •  5 days ago
No Image

വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്

crime
  •  6 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത് 

Kerala
  •  6 days ago