അഗ്നിപഥ്: കരസേന വിജ്ഞാപനമിറക്കി; രജിസ്‌ട്രേഷന്‍ ജൂലൈ മുതല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്‌നിപഥിനെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന. റിക്രൂട്ട്മെന്റ് റാലികള്‍ക്കുള്ള രജിസ്ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കും. വേതനവും ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്‌നിപഥ് മാത്രമാണ്.
ആദ്യവര്‍ഷം, മൂന്നുസേനകളിലേക്കുമായി 45,000 അഗ്‌നിവീരന്മാരെ നിയമിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം 17-നും 21-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യാനും അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താനും വ്യവസ്ഥ ചെയ്യുന്നു. പിന്നീട്, 2022-ല്‍ റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി സര്‍ക്കാര്‍ 23 വയസ്സായി ഉയര്‍ത്തി.
രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്ന് ലെഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."