HOME
DETAILS

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വിസില്‍ അധ്യാപക ഒഴിവുകള്‍

  
backup
June 13 2021 | 20:06 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b8%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0

 

ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള വിവിധ ഡിപാര്‍ട്ട്‌മെന്റിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വിസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ഇംഗ്ലീഷ്) - 1,990: ബിരുദം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, നാച്ചുറല്‍-ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം. ഫിസിക്‌സ്-കെമിസ്ട്രി-ബയോളജി-ബോട്ടണി-സുവോളജി വിഷയം പഠിച്ചവര്‍ക്ക് ടി.ജി.ടി. (നാച്ചുറല്‍ സയന്‍സ്-ഫിസിക്കല്‍ സയന്‍സ്) തസ്തികയിലേക്കും ഹിസ്റ്ററി-പൊളിറ്റിക്കല്‍ സയന്‍സ്-ഇക്കണോമിക്‌സ്-ബിസിനസ് സ്റ്റഡീസ്-സോഷ്യോളജി-ജ്യോഗ്രഫി-സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കും അപേക്ഷിക്കാം. ട്രെയിനിങ് എജ്യുക്കേഷന്‍ ബിരുദം-ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി പരിജ്ഞാനവും സി.ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം: 32 വയസാണ് പ്രായപരിധി.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ഉര്‍ദു) - 917, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സംസ്‌കൃതം) - 2,025, ട്രെയിന്‍ ഗ്രാജുവേറ്റ് ടീച്ചര്‍ (പഞ്ചാബി) - 38: മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എം.ഐ.എല്‍) ബി.എ (ഹോണേഴ്‌സ്). അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എല്‍ പഠിച്ച ബി.എ അല്ലെങ്കില്‍ തത്തുല്യം എം.ഐ.എല്‍ ബിരുദം. അല്ലെങ്കില്‍ ഹിന്ദി സാഹിത്യ സമ്മേളന്‍ പ്രയാഗില്‍നിന്ന് സാഹിത്യരത്തന്‍. ടീച്ചിങ്ങില്‍ ബിരുദം-ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പരിജ്ഞാനവും സി.ബി.എസ്.ഇ നല്‍കുന്ന സി.ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം: 32 വയസാണ് പ്രായപരിധി.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി റെൈയ.റലഹവശ.ഴീ്.ശി എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ മൂന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago