'ഈ മോള്‍ ഹൗസ് സര്‍ജനാണ്, അത്ര എക്‌സ്പീരിയന്‍സില്ല, ഭയന്നിട്ടുണ്ടാവും' ഡോക്ടറുടെ കൊലപാതകത്തില്‍ ആരോഗ്യ മന്ത്രിയുടെ പ്രതികരണം
'ഈ മോള്‍ ഹൗസ് സര്‍ജനാണ്, അത്ര എക്‌സ്പീരിയന്‍സില്ല, ഭയന്നിട്ടുണ്ടാവും' ഡോക്ടറുടെ കൊലപാതകത്തില്‍ ആരോഗ്യ മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുയരുന്നു. ഹൗസ് സര്‍ജനായതിനാല്‍ അവര്‍ക്ക് എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നില്ലെന്നും അക്രമണമുണ്ടായപ്പോള്‍ ഭയന്നിരിക്കാമെന്നുമാണ് സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
''ഈ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, അത്ര എക്‌സ്പീരിയന്‍സ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടര്‍മാര്‍ പറഞ്ഞത്''ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലരയോടെ പൊലിസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി സന്ദീപ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനായപ്പോള്‍ ഇയാളെ ഒരു വാര്‍ഡിലിട്ട് പൂട്ടി. അപ്പോള്‍ ഈ വാര്‍ഡില്‍ അകപ്പെട്ടുപോയ ഡോക്ടറെ പ്രതി കുത്തുകയായിരുന്നു. യു.പി സ്‌കൂള്‍ അധ്യാകനായ പ്രതി ലഹരിക്ക് അടിമയായതിനാല്‍ സസ്‌പെന്‍ഷനിലാണ്.
ആറില്‍ കൂടുതല്‍ കുത്തുകളാണ് വന്ദനയുടെ ശരീരത്തിലുള്ളത്. കഴുത്തിലും മുതുകിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കാണ് തുളച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂന്നു മണിക്ക് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ഹൗസ് സര്‍ജന്‍സ് അസോസിയേഷനും പി.ജി ഡോക്ടര്‍ അസോസിയേഷനും എം.ബി.ബി.എസ് വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കു. വിഷയത്തില്‍ ഉച്ചക്ക് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."