മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം; നാലുവയസുകാരനടക്കം നാലുപേര്‍ക്ക് പരുക്ക്
മണ്ണഞ്ചേരി :മദ്യലഹരിയിലെത്തിയ യുവാക്കളുടെ ആക്രമണത്തില്‍ നാലുവയസുകാരന്‍ അടക്കം ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു.
മണ്ണഞ്ചേരി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ കൊച്ചുപുരയ്ക്കല്‍വീട്ടില്‍ രാമചന്ദ്രന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായ പരിക്കേറ്റ രാമചന്ദ്രന്‍,ഭാര്യ രമണി,മകന്‍ സന്തോഷ്,ചെറുമകന്‍ സോനു(4) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രദേശവാസികളായ തൈത്തറയില്‍ തിങ്കള്‍(36),വരകാടികോളനില്‍ കലേഷ്(30) എന്നിവരാണ് ആക്രമണംനടത്തിയത്. ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. അക്രമിസംഘം പതിവായി പ്രദേശത്ത് ഗുണ്ടാപിരിവടക്കം നടത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
രാത്രിയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ തിങ്കളിനെ പിടികൂടിയിരുന്നു ഒപ്പമുണ്ടായിരുന്ന കലേഷ് ഒളിവിലാണെന്ന് മണ്ണഞ്ചേരി എസ്.ഐ രാജന്‍ബാബു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്രതിയെ 14 ദിവസത്തേക്ക് റിമാന്റുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."