ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തറിൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയങ്കര്‍ ഖത്തറിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഖത്തര്‍ ഇന്ത്യക്ക് നല്‍കുന്ന പിന്തുണയ്ക്ക് ദോഹയില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ നന്ദി അറിയിച്ചതായി ഡോ. ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയായി. ഖത്തര്‍ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ജയശങ്കര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.
കുവൈത്ത് സന്ദര്‍ശനത്തിന് ശേഷമാണ് മന്ത്രി ഖത്തറിലെത്തിയത്. കുവൈത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും അംബാസഡര്‍മാരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കാര്‍ നേരിടുന്ന യാത്രാപ്രശ്‌നമാണ് പ്രധാനമായും ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."