HOME
DETAILS
MAL
കോണ്‍ഗ്രസ് ഓഫിസ് അടിച്ച് തകര്‍ത്ത സംഭവം; നേതൃത്വത്തിന്റെ അറിവോടെയെന്ന്: കെ.സി വേണുഗോപാല്‍
backup
June 24 2022 | 12:06 PM
കല്പറ്റ: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത സമരത്തില്‍ നേതൃത്വത്തിന്റെ അറിവോട് കൂടിയുള്ള ആക്രമണമാണ് നടന്നത്.
മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നോയിതെന്നും മോദി നിര്‍ത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.
എസ്.എഫ്.ഐ ക്രിമിനലുകളാണ് ഓഫിസ് അടിച്ച് തകര്‍ത്തതെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ വേണ്ട ഇടപെടല്‍ നടത്തിയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."