'എസ്.എഫ്.ഐയുടെ ചോര കുടിക്കാമെന്ന് കരുതിയാല്‍ പ്രതിരോധിക്കും; വെല്ലുവിളിയുമായി അവിഷിത്ത്
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസ് അക്രമിച്ച സംഭവത്തില്‍ പൊലിസിനെ വെല്ലുവിളിച്ച് എസ്.എഫ്.ഐ നേതാവ് കെ.ആര്‍ അവിഷിത്ത്. എസ് എഫ് ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ പഹ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
വയനാട് എം പി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എം പിക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലമെന്നും അവിഷിത്ത് കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എസ്എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്‌ഐക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട്. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ എസ്എഫ്‌ഐയുടെ കൂടെ വിഷയമാണ്. സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.
ഇപ്പോള്‍ വയനാട് എംപി വീണ്ടും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം. ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാമെന്നു കരുതിയിട്ടുണ്ടെങ്കില്‍, കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."