HOME
DETAILS

നിര്‍ണായക നീക്കങ്ങളുമായി പവാര്‍; ഇന്ന് പ്രതിപക്ഷ യോഗം

  
backup
June 22 2021 | 01:06 AM

56465416514-2

 

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിര്‍ണായക നീക്കങ്ങള്‍ക്ക് തുടക്കമിട്ട് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍.
പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ഇന്നലെ ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാക്കളുടെയും വിവിധ മേഖലകളിലുള്ള പ്രമുഖരുടെയും യോഗം വിളിച്ചുചേര്‍ത്തത്. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പ്രശാന്ത് കിഷോര്‍ മുംബൈയിലെത്തി പവാറിനെ കാണുന്നത്. ഇന്നു വൈകിട്ട് നാലിനാണ് പ്രതിപക്ഷ നേതാക്കളുടെ യോഗം.


ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംയുക്ത പ്രതിപക്ഷ കൂട്ടായ്മക്കു വേണ്ടിയുള്ള നീക്കത്തിലാണ് ശരത് പവാറെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇന്ന് ഉച്ചയ്ക്കു മുന്‍പായി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗം നടക്കുന്നുണ്ടെന്നും നവാബ് മാലിക് പറഞ്ഞു. മുന്‍ ഐ.പി.എസ് ഓഫിസറും എഴുത്തുകാരനും ജെ.ഡി.യു മുന്‍ നേതാവുമായ പവന്‍ വര്‍മ, സിവില്‍ സര്‍വിസ് മുന്‍ ഉദ്യോഗസ്ഥനും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത യശ്വന്ത് സിന്‍ഹ, ഫാറൂഖ് അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), സഞ്ജയ് സിങ് (എ.എ.പി), ഡി. രാജ (സി.പി.ഐ), തിരുച്ചി ശിവ (ഡി.എം.കെ), ജസ്റ്റിസ് എ.പി സിങ്, സാമൂഹിക-ചലച്ചിത്ര പ്രവര്‍ത്തകനായ ജാവേദ് അക്തര്‍, കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.ടി.എസ് തുള്‍സി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ താപ്പര്‍, മുതിര്‍ന്ന അഭിഭാഷകനായ എന്‍.സി.പി നേതാവ് മജീദ് മേമന്‍, ഗ്രന്ഥകാരന്‍ സുദീന്ദ്രകുല്‍ക്കര്‍ണി, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേശി, ആക്ടിവിസ്റ്റ് കോളിന്‍ ഗോണ്‍സാല്‍വസ്, സാമ്പത്തിക വിദഗ്ധന്‍ അരുണ്‍കുമാര്‍, കവിയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പൃതിഷ് നന്ദി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുകയെന്ന് എന്‍.സി.പി വൃത്തങ്ങള്‍ അറിയിച്ചു.കപില്‍ സിബല്‍ അടക്കമുള്ളവരെ വിളിച്ചെങ്കിലും ക്ഷണം നിരസിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

uae
  •  2 days ago
No Image

മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

Saudi-arabia
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍  പുതിയ അപേക്ഷകര്‍ 25 മാത്രം

Kerala
  •  2 days ago
No Image

കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

Kerala
  •  2 days ago
No Image

തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്‍റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്

Kerala
  •  2 days ago
No Image

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  2 days ago
No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  2 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  2 days ago