HOME
DETAILS

അസാപ്പ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു

  
backup
August 22, 2016 | 11:04 PM

%e0%b4%85%e0%b4%b8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


തൃശൂര്‍: അസാപ്പ് ജില്ലാ കമ്മിറ്റി യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അസാപ്പിന്റെ വിദഗ്ധ പരിശീലനം നേടണമെന്ന് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. എ.ഡി.എം സി.കെ അനന്തകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
2015-16 വര്‍ഷത്തെ എ.പി.എല്‍, ജനറല്‍ വിഭാഗത്തിലെ 66 വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവു നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയില്‍ 2012 മുതല്‍ 5337 കുട്ടികള്‍ക്ക് വിവിധ വിഭാഗങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഇതില്‍ 162 വിദ്യാര്‍ഥികള്‍ക്ക് ഉദ്യോഗവും ലഭിച്ചു. 49 ഹയര്‍സെക്കന്ററി സ്‌കൂളുകളും രണ്ട് വി.എച്ച്.എസ്.സികളും 19 കോളജുകളും അസാപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ ശേഷിക്കുന്ന സ്‌കൂളുകളും, ഹയര്‍സെക്കന്ററികളും, കോളജുകളും അസാപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ കെ.യു അരുണന്‍ എം.എല്‍.എ, അസാപ്പ് ജില്ലാ പോഗ്രാം മാനേജര്‍ വി.എച്ച് നാസര്‍, അസാപ്പ് ക്വാളിറ്റി ഹെഡ് മധുസൂദനന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ.എച്ച് നാസര്‍, പ്രോഗ്രാം മാനേജര്‍മാര്‍, സ്‌കൂള്‍ കോളജ് പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 hours ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  2 hours ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  2 hours ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  2 hours ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  4 hours ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  4 hours ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  5 hours ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  10 hours ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  11 hours ago