HOME
DETAILS

എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ എന്തുകൊണ്ട് പൊലിസ് പിന്തുടര്‍ന്നില്ല?; ഉണ്ടായത് നാനോ ഭീകരാക്രമണമോ?; സഭയില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷം

  
backup
July 04 2022 | 09:07 AM

attack-against-akg-center-in-niyamasabha-pc-vishnunath

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് മെല്ലപ്പോക്ക് നയമെന്ന് പിസി വിഷ്ണുനാഥ്. എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടന്നിട്ട് മൂന്ന് രാത്രിയും നാല് പകലും കഴിഞ്ഞു. ഇത്രയും ദിവസമായിട്ടും അക്രമിയെ കണ്ടെത്താന്‍ സംസ്ഥാന പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

എ.കെ.ജി സെന്റര്‍ അതി സുരക്ഷാ മേഖലയിലാണ്. പൊലീസ് കാവലില്‍ ഇങ്ങനൊരു സംഭവമെങ്ങനെ നടന്നു. മുഖ്യമന്ത്രി വിശദീകരിക്കണം. അക്രമിയെ പിന്‍തുടരാന്‍ എന്തുകൊണ്ട് കാവല്‍ നിന്ന പൊലീസ് ശ്രമിച്ചില്ല. സ്‌കൂട്ടറില്‍ പോയ അക്രമിയെ പിടിച്ചില്ല. പിടിക്കാന്‍ വയര്‍ലസ് പോലും ഉപയോഗിച്ചില്ല. സിസിടിവി പരിശോധിക്കാന്‍ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്ക്. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുന്നുവെന്നും വിഷ്ണുനാഥ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു. കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോള്‍ എന്ത് ചെയ്തു? ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്റര്‍ ആക്രമിച്ചത്  കോണ്‍ഗ്രസുകാരാണെന്ന് വിവരം കിട്ടിയത്.ഇപിയെ ചോദ്യം ചെയ്യാത്തതെന്ത്'.

ഭീകരാക്രമണമാണ് നടന്നതെന്നാണ് ജയരാജന്‍ പറഞ്ഞത്. ഭീകരാക്രമണമല്ല നാനോ ആക്രമണമാണ് നടന്നത്. കരിയില പോലും കത്താതെ നടന്ന ആക്രമണത്തെ കുറിച്ച് വിദേശ ഏജന്‍സികള്‍ പഠിക്കാന്‍ വരികയാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നത്ര സ്ഫോടനശബ്ദമെന്നാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞത്. ഇത്രയും വലിയ സ്ഫോടന ശബ്ദം സ്ഥലത്ത് കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കേട്ടില്ലേയെന്നും വിഷ്ണുനാഥ് ചോദിച്ചു

സി.പി.എം നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഡി.സി.സി ഓഫീസുകള്‍ക്ക് നേരെ ആക്രമണുണ്ടായി. കോട്ടയത്ത് ഡിസിസി ഓഫീസിനെതിരെ പൊലിസിന്റെ കണ്‍മുന്നിലാണ് ആക്രമണം ഉണ്ടായത്. പൊലിസ് കൈയും കെട്ടി നോക്കിനില്‍ക്കുകയായിരുന്നു. അക്രമിസംഘത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ കൊലവിളികള്‍ വരെ ഉണ്ടായിട്ടും പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം

Cricket
  •  18 days ago
No Image

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

Kerala
  •  18 days ago
No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  18 days ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  18 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  18 days ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  18 days ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  18 days ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  18 days ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  18 days ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  18 days ago