HOME
DETAILS

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

  
Web Desk
February 13, 2025 | 6:50 AM

vd-satheeshan-in-niyamasabha

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്. ഇന്ന് അടിയന്തിര പ്രമേയ അവതരണത്തിനിടെയാണ് സംഭവം. 

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഒന്‍പത് മിനിറ്റ് കടന്നതോടെയാണ് തടഞ്ഞതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് ക്ഷുഭിതനാവുകയും ഒരു തരത്തിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

സഭ നടത്തിക്കൊണ്ടുപോവണോ എന്ന് അങ്ങ് തീരുമാനക്കണമെന്നും എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് സഭനടത്തിക്കൊണ്ട് പോവാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും സഭയില്‍ സംസാരിക്കുന്നത് ഔദാര്യമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. സഭയിലെ ഓഡിയോ മ്യൂട്ട് ചെയ്യുകയും അംഗങ്ങളെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തയ്യാറാവാതെ വന്നതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി.സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍, 2024 വ്യാവസായിക അടിസ്ഥാന  സൗകര്യ വികസന ഭേദഗതി ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം അന്തിമ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്ലാതെ പാസാക്കി. നടപടികള്‍ വേഗം പൂര്‍ത്തിയാക്കി സഭ  പിരിയുകയായിരുന്നു. ഇതോടെ അംഗങ്ങള്‍ സഭ വിട്ടു. ഇനി മാര്‍ച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.

എസ്സി - എസ്ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റില്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എ.പി അനില്‍കുമാര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കേളുവിന്റെ വിശദീകരണം. വരുമാന പരിധി നോക്കാതെയാണ് കുട്ടിക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. ബില്ല് വരുന്നത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  3 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  3 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  3 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  3 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  3 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  3 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  3 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  3 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  3 days ago