HOME
DETAILS

പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ

  
Abishek
February 13 2025 | 05:02 AM

Riyadh to Host First-Ever Electronic Games Olympics

റിയാദ്: പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. കഴിഞ്ഞ വർഷം സഊദി അറേബ്യയുമായി ഒപ്പുവെച്ച 12 വർഷത്തെ കരാറിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വർഷങ്ങളായി ഇലക്ട്രോണിക് ഗെയിമുകൾക്കുള്ള ലോക ടൂർണമെന്റിനുള്ള കാത്തിരിപ്പിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി.

യുവതലമുറയുടെ പ്രധാന വിനോദമായ ഇലക്ട്രോണിക് ഗെയിമുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 2021ൽ വിർച്വൽ ഒളിമ്പിക് ഗെയിംസ് സീരീസ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വർഷമാണ് ഇലക്ട്രോണിക് സ്പോർട്‌സുമായി ബന്ധപ്പെട്ട ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് സഊദിയുമായി കരാർ ഒപ്പിട്ടത്.

അതേസമയം, ഇലക്ട്രോണിക് ഗെയിംസ് രംഗത്തെ പൈലറ്റ് പദ്ധതിയാണിതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. ചരിത്രപരമായ ആദ്യത്തെ ഇ-ഒളിമ്പിക്‌സിന് വളരെ വ്യക്തമായ ഒരു റോഡ്‌മാപ്പ് ഉണ്ടെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് തോമസ് ബാച്ച് പ്രസ്‌താവനയിൽ പറഞ്ഞു. ഈ വർഷം ഇ-സ്പോർട്‌സ് ഒളിമ്പിക്‌സിലേക്കുള്ള വഴി ആരംഭിക്കുകയാണ്. ഇ-സ്പോർട്‌സ് ഒളിമ്പ്യാഡിൻ്റെ ആദ്യ പതിപ്പിൻ്റെ ഭാഗമായുള്ള ഗെയിമുകൾ തീരുമാനിക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചതായും തോമസ് ബാച്ച് വ്യക്തമാക്കി.

The Saudi Arabian city of Riyadh is set to host the inaugural Electronic Games Olympics, marking a significant milestone in the world of competitive gaming.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  2 days ago
No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  2 days ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 days ago