HOME
DETAILS

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

  
Web Desk
February 13, 2025 | 5:53 AM

police-register-case-against-mother-of-two-year-old-girl-who-was-killed-in-balaramapuram

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പൊലിസ് ഓഫിസര്‍ക്കെതിരെയാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലിസുകാരന്‍ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്. 

അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോള്‍ വ്യക്തയില്ലെന്നും ബാലരാമപുരം പൊലീസ് പറയുന്നു. പണം വാങ്ങിയെന്ന് പലരുടെയും പേരില്‍ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

10 വര്‍ഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. പാസ്‌പോര്‍ട്ട് ഓഫിസ് ജീവനക്കാരന് പണം നല്‍കിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വീണ്ടും പണം എടുത്തതായി കണ്ടു. ഇത് ആര്‍ക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പൊലിസുകാരന്റെ പേര് പറഞ്ഞത്. അതേസമയം, യുവതിയുടെ മൊഴിയില്‍ പലതിലും വൈരുധ്യങ്ങളുണ്ടെന്നും ഇത് കണക്കിലെടുത്താണ് അന്വേഷണം നടത്തുന്നതെന്നും പൊലിസ് പറഞ്ഞു.

ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ അവിടെ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.  മൂന്നുപേരാണ് പൊലിസിൽ പരാതി നൽകിയിത്.  ഇവരിൽനിന്ന് ഇന്നലെ പൊലിസ് മൊഴിയെടുത്തു.

പ്രദേശത്തെ സ്‌കൂളിലെ പി.ടി.എ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപെട്ടതായാണ് പൊലിസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലിസിനോട് പറഞ്ഞിരിക്കുന്നത്.

അതേസമയം ജോത്സ്യന്‍ ദേവീദാസനെ ഇന്നലെ  ചോദ്യം ചെയ്തിരുന്നു. ജ്യോത്സ്യന്‍ ദേവീദാസന് 35 ലക്ഷം രൂപ നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ കുട്ടിയുടെ മാതാവ് ശ്രീതു ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പണം വാങ്ങിയിട്ടില്ലെന്നാണ് ദേവീദാസന്‍ ആവര്‍ത്തിച്ചത്.  ശ്രീതുവിനെതിരെയും ദേവീദാസൻ പൊലിസിനു മൊഴി നൽകി. ആറേഴു മാസം മു‍ൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ മൊഴി നൽകി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. കേസിലെ സാമ്പത്തിക ആരോപണങ്ങളില്‍ വിശദപരിശോധനയുടെ ഭാഗമായി ശ്രീതുവിന്റെയും ജ്യോത്സ്യന്റെയും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. 

 

ശ്രീതുവിന്റെ മൊഴിയും ഇന്നലെ പൊലിസ് വീണ്ടും രേഖപ്പെടുത്തി. ഹരികുമാര്‍ തനിക്ക് മൂത്തമകനെപ്പോലെയായിരുന്നുവെന്നാണ് ശ്രീതു പൊലിസിനോടു പറഞ്ഞത്. അന്തര്‍മുഖനായിരുന്ന ഹരിക്ക് സുഹൃത്തുക്കളും പുറത്ത് ബന്ധങ്ങളുമൊക്കെ കുറവായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയവും വീട്ടിലായിരുന്നു. അപ്പോഴൊക്കെ മൂത്തമകനെപ്പോലെ അവനെ നോക്കിയിട്ടുണ്ട്. മക്കളുണ്ടായ ശേഷവും മക്കളെക്കാള്‍ സ്‌നേഹം അവനാണ് നല്‍കിയതെന്നും ശ്രീതു പറഞ്ഞു. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളും പൊലിസ് പരിശോധിച്ചിരുന്നു. ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ നിന്ന് പരസ്പരം അയച്ച ശബ്ദസന്ദേശങ്ങളും പൊലിസിനു ലഭിച്ചിട്ടുണ്ട്. ഈ വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ചാണ് കൊലപാതക കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  20 minutes ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  an hour ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  an hour ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  an hour ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  an hour ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  2 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  2 hours ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 hours ago