കടൽക്ഷോഭം രൂക്ഷം ; മംഗളൂരുവിൽ മുങ്ങിയ കപ്പലിൽനിന്ന് ഇന്ധനം ശേഖരിക്കാനായില്ല
മംഗളൂരു
ഉള്ളാൾ ബട്ടപ്പാടിയിൽ ഒരാഴ്ച മുമ്പ് മുങ്ങിയ എം.വി പ്രിൻസസ് മിറൽ കപ്പലിൽനിന്ന് ഇന്ധനം ശേഖരിക്കാനാകാതെ രക്ഷാപ്രവർത്തകർ. ലെബനാനിലേക്ക് ഉരുക്കു ചുരുളുകളുമായി പോവുകയായിരുന്ന കപ്പലിൽ സാങ്കേതിക തകരാറിനെ തുടർന്ന് രൂപപ്പെട്ട ദ്വാരമാണ് മുങ്ങാൻ ഇടയാക്കിയത്. ബട്ടപ്പാടി കടലിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടൽക്ഷോഭവും ശക്തമായ തിരമാലയും കാരണം കപ്പലിലുള്ള 160 മെട്രിക് ടൺ ഇന്ധനവും 60 മെട്രിക് ടൺ എൻജിൻ ഓയിലും സുരക്ഷിതമായി ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഗുജറാത്തിൽനിന്ന് പൂർണ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള കപ്പൽ ഉൾപ്പെടെ അപകടസ്ഥലത്തേക്ക് എത്തിയെങ്കിലും കടൽക്ഷോഭം കാരണം ഒന്നും ചെയ്യാനാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ ബട്ടപ്പാടി പ്രദേശത്തെ ഇരുപതോളം വീടുകളും ഗ്രാമീണപാതയും തകർന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് രണ്ടു ദിവസം മുമ്പ് നേരിയ തോതിൽ ഇന്ധനച്ചോർച്ച ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."