മണ്ണിടിച്ചില്‍, വെള്ളക്കെട്ട്..മഴയില്‍ മുങ്ങി മുംബൈ
മുംബൈ: കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ മുംബൈയും സമീപ പ്രദേശങ്ങളും വെള്ളത്തില്‍. നഗരപാതകളിലെല്ലാം വെള്ളമുയര്‍ന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് മൂലം റോഡ് റെയില്‍ ഗതാഗതം സ്തംഭിച്ചു.
#MumbaiRains | Andheri Subway closed due to waterlogging pic.twitter.com/ZhQn1bfVZP
— NDTV (@ndtv) July 5, 2022
വെള്ളക്കെട്ടിനെ തുടര്‍ന്ന് അന്ധേരി സബ്‌വേ അടച്ചു. നവി മുംബൈ വഹാലിന് സമീപം ഉല്‍വ് റോഡുലും കനത്ത വെള്ളക്കെട്ടാണ്. പ്രാദേശിക ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. മുംബൈ- ഗോവ ദേശീയ പാതയില്‍ മണ്ണിടിച്ചിലുമുണ്ടായി. ഇവിടേയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അമരാവതിയില്‍ വെള്ളപ്പൊക്ക സമാനമായ അവസ്ഥയാണ്. കാന്തേശ്വര്‍ റെയില്‍വേ സ്റ്റേഷനും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ അതിശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ആവശ്യമെങ്കില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.
#MumbaiRains | Waterlogging at Khandeshwar railway station after heavy rainfall pic.twitter.com/QaNk8ZlSUO
— NDTV (@ndtv) July 5, 2022
മുംബൈയിലെയും സമീപ ജില്ലകളിലെയും അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു.
#Maharashtra | Flood-like situation in Amravati after heavy rainfall pic.twitter.com/x195KC8aeq
— NDTV (@ndtv) July 5, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."