HOME
DETAILS
MAL
കൊവിഡ് വ്യാപനം രൂക്ഷമായ 69 രാജ്യങ്ങളുടെ സഊദി പട്ടികയില്‍ ഇന്ത്യയും
backup
June 23 2021 | 17:06 PM
ജിദ്ദ: കൊവിഡ് വ്യാപനം രൂക്ഷമായ അപകട സാധ്യത കൂടിയ 69 രാജ്യങ്ങളെ സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർണയിച്ചു. ഇന്ത്യ ഇപ്പോഴും അപകട സാധ്യതയുള്ള പട്ടികയിൽ തുടരുകയാണ്. സഊദി പൗരന്മാർ ഈ രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് ഹെൽത്ത് അതോറിറ്റി നിർദേശിച്ചു. ഇക്കൂട്ടത്തിൽ 11 അറബ് രാജ്യങ്ങളാണ് ഉള്ളത്. ബഹ്റൈൻ, സിറിയ, സുഡാൻ, സോമാലിയ, ഇറാഖ്, തുനീഷ്യ, യമൻ, ഈജിപ്ത്, ഫലസ്തീൻ, ലെബനോൻ, ലിബിയ എന്നിവയാണ് പട്ടികയിൽ പെട്ട അറബ് രാജ്യങ്ങൾ.
ഇവക്കു പുറമെ എത്യോപ്യ, ഫിലിപ്പൈൻസ്, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ഇറാൻ, പാക്കിസ്ഥാൻ, ബ്രസീൽ, ബംഗ്ലാദേശ്, പനാമ, തുർക്കി, മാൽദീവ്സ്, ശ്രീലങ്ക, മലേഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളും കൊവിഡ് വ്യാപനം മൂലം അപകട സാധ്യത കൂടിയ രാജ്യങ്ങളായി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർണയിച്ചിറ്റുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."