മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം സഭയില്‍. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്നത് എട്ടു മനുട്ട് മാത്രം. ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയാണ് സഭ പിരിഞ്ഞത്.
സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ ചോദ്യോത്തരവേളയോട് സഹകരിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മന്ത്രിമാരോട് ചോദ്യം ചോദിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയാറായില്ല. മന്ത്രി സജി ചെറിയാൻ സഭയിലുള്ള സാഹചര്യത്തിൽ നേരിട്ട് അടിയന്തര പ്രമേയത്തിലേക്ക് കടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം അംഗീകരിക്കാൻ സ്പീക്കർ തയാറായില്ല
മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സഭ പിരിച്ചു വിട്ടതിന് പിന്നാലെ എം.എല്‍.എമാര്‍ സഭക്കു പുറത്ത് പ്രതിഷേധിക്കുകയാണ്. ഭരണപക്ഷ എം.എല്‍.എമാരും ഇരിപ്പിടത്തില്‍ നിന്നിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."