HOME
DETAILS
MAL
സെഞ്ച്വറിയടിച്ച് കേരളവും; പെട്രോള്‍ വില നൂറു കടന്നു
backup
June 24 2021 | 03:06 AM
തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ സെഞ്ച്വറിയടിച്ച് കേരളവും. തിരുവനന്തപുരം പാറശ്ശാലയിലാണ് പെട്രോള്‍ വില നൂറ് കടന്നത്.
തമിഴ്‌നാട് - കേരള അതിര്‍ത്തിയിലാണ് പെട്രോള്‍ വില 100 കടന്നത്. ഡീസലിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി.
ഈ മാസം 12ാമത്തെ തവണയാണ് ഇന്ധനവില കൂട്ടിയത്. പ്രീമിയം പെട്രോളിന് നേരത്തെ തന്നെ കേരളത്തില്‍ 100 കടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."