മെഡലുകള്‍ ഗംഗയില്‍ ഒഴുക്കില്ല; കര്‍ഷക നേതാക്കളുടെ ഇടപെടലില്‍ ഗുസ്തി താരങ്ങളുടെ സമരം താല്കാലികമായി അവസാനിപ്പിച്ചു
കര്‍ഷക നേതാക്കളുടെ ഇടപെടലില്‍ ഗുസ്തി താരങ്ങളുടെ സമരം താല്കാലികമായി അവസാനിപ്പിച്ചു
ന്യുഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തിന് താത്കാലിക വിരാമം.കര്‍ഷക നേതാക്കളുടെ ഇടപെടലിലാണ് താത്കാലികമായി സമരം നിര്‍ത്തിവെച്ചത്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന തീരുമാനത്തില്‍നിന്നും ഗുസ്തി താരങ്ങള്‍ പിന്മാറിയിട്ടുണ്ട്. കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥനമാനിച്ചാണ് സമരത്തില്‍ നിന്ന് പിന്മാറിയത്.
ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തിയത്. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്.
ഹരിദ്വാറിലെത്തിയ കര്‍ഷക നേതാവ് നരേഷ് ടികായത്ത് താരങ്ങളില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങുകയും പ്രശ്നപരിഹാരത്തിന് അഞ്ചുദിവസത്തെ സാവകാശം ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."