HOME
DETAILS

അടുത്ത സീസണിലും കളിക്കളത്തില്‍ അധികം അവസരം നല്‍കില്ല; റയല്‍ സൂപ്പര്‍ താരത്തോട് ആന്‍സലോട്ടി; റിപ്പോര്‍ട്ട്

  
backup
May 30 2023 | 16:05 PM

eden-hazard-will-play-even-less-next-season-reports
carlo ancelotti informs Eden Hazard will play even less next season reports
അടുത്ത സീസണിലും കളിക്കളത്തില്‍ അധികം അവസരം നല്‍കില്ല; റയല്‍ സൂപ്പര്‍ താരത്തോട് ആന്‍സലോട്ടി; റിപ്പോര്‍ട്ട്

കഴിഞ്ഞ സീസണില്‍ ലാ ലിഗ കിരീടവും ചാംപ്യന്‍സ് ലീഗും നേടി കരുത്ത് തെളിയിച്ച റയല്‍ മഡ്രിഡിന് ഇത്തവണ ഈ രണ്ട് ടൈറ്റിലുകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ക്ലബ്ബ് ലോകകപ്പ്, കോപ്പ ഡെല്‍ റെ മുതലായ കിരീടങ്ങള്‍ നേടാന്‍ സാധിച്ചെങ്കിലും ചാംപ്യന്‍സ് ലീഗിന് വലിയ പ്രാധാന്യം നല്‍കുന്ന ക്ലബ്ബിനെ സംബന്ധിച്ച് സെമി ഫൈനലിലെ തോല്‍വി വലിയ നിരാശ പകരുന്നതാണ്. അടുത്ത സീസണില്‍ നഷ്ടപ്പെട്ട ഈ രണ്ട് മേജര്‍ ടൈറ്റിലുകളും തിരിച്ചു പിടിക്കുന്നതിനായി റയല്‍ വലിയ ശ്രമങ്ങള്‍ നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാലിപ്പോള്‍ അടുത്ത സീസണിലും റയലിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ഏഡന്‍ ഹസാഡിന് ക്ലബ്ബില്‍ വേണ്ടത്ര അവസരം നല്‍കില്ലെന്ന് റയല്‍ പരിശീലകന്‍ ആന്‍സലോട്ടി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.2019ലായിരുന്നു 100 മില്യണ്‍ യൂറോക്ക് ചെല്‍സിയില്‍ നിന്നും ഹസാഡ് സാന്തിയാഗോ ബെര്‍ണാബ്യൂവിലേക്കെത്തിയത്.എന്നാല്‍ പരിക്കുകള്‍ ക്ലബ്ബിലെ താരത്തിനുളള പ്രാധാന്യത്തെ നഷ്ടപ്പെടുത്തുകയും, ഹസാര്‍ഡിന്റെ സ്ഥാനം ബെഞ്ചിലേക്ക് ഒതുക്കുകയും ചെയ്തു.

നിലവില്‍ നടക്കുന്ന സീസണില്‍ വെറും പത്ത് തവണ മാത്രമാണ് ഹസാഡിന് മൈതാനത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. അതില്‍ തന്നെ സ്റ്റാര്‍ട്ടിങ്ങ് ഇലവനില്‍ വെറും നാല് പ്രാവശ്യമാണ് അദേഹത്തിന് അവസരം ലഭിച്ചത്.
ഡിയാരിയോ.എ.എസാണ് ആന്‍സലോട്ടി അടുത്ത സീസണിലും ഹസാര്‍ഡിന് ആവശ്യത്തിന് സമയം മൈതാനത്ത് ലഭിക്കില്ല എന്ന് അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനാല്‍ തന്നെ 32 കാരനായ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനായി ശ്രമം തുടരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
അതേസമയം തുടര്‍ച്ചയായ മൂന്ന് സീസണുകളിലെ ടൈറ്റില്‍ ക്ഷാമത്തിന് ശേഷം ബാഴ്‌സ ലാ ലിഗ കിരീടം നേടിയ നിലവിലെ സീസണില്‍ ഒരു മത്സരം മാത്രം ശേഷിക്കെ കാറ്റലോണിയന്‍ ക്ലബ്ബിനെക്കാള്‍ 11 പോയിന്റ് പിന്നിലാണ് റയല്‍.
37 മത്സരങ്ങളില്‍ നിന്നും 24 വിജയവും, എട്ട് പരാജയങ്ങളുമായി 77 പോയിന്റാണ് റയല്‍ സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: carlo ancelotti informs Eden Hazard will play even less next season reports
അടുത്ത സീസണിലും കളിക്കളത്തില്‍ അധികം അവസരം നല്‍കില്ല; റയല്‍ സൂപ്പര്‍ താരത്തോട് ആന്‍സലോട്ടി; റിപ്പോര്‍ട്ട്


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago