HOME
DETAILS

6.5 മീറ്റര്‍ ഉയരം, 9500 കിലോ ഭാരം; പാര്‍ലമെന്റിലെ അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

  
backup
July 11 2022 | 10:07 AM

pm-modi-unveiled-national-emblem-in-new-parliament-building2022

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറര മീറ്റര്‍ ഉയരവും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിര്‍മിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പങ്കെടുത്ത പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദന ചടങ്ങ്.

ക്ലേ മോഡലിങ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉള്‍പ്പെടെ എട്ടു ഘട്ടങ്ങളിലൂടെയായിരുന്നു ദേശീയചിഹ്നത്തിന്റെ നിര്‍മാണം. അനാച്ഛാദന ചടങ്ങിനിടെ, പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരും സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago