HOME
DETAILS
MAL
യുവതിയെ ഇടിച്ചിട്ട് വാഹനം നിർത്താതെപോയി; 48 മണിക്കൂറിനകം പ്രതിയെ പിടികൂടി പൊലിസ്
backup
May 30 2023 | 17:05 PM
ഷാർജ: യുവതിയെ ഇടിച്ചിട്ട് വാഹനം നിർത്താതെ രക്ഷപ്പെട്ടയാളെ പിടികൂടി ഷാർജ പൊലിസ്. കിംഗ് ഫൈസൽ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. 48 മണിക്കൂറിനകം പ്രതിയെ പൊലിസിന് പിടികൂടാനായി. അപകടത്തിൽ ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ട്രാക്കിംഗ് സംവിധാനങ്ങളും സ്മാർട്ട് ക്യാമറകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പൊലിസിന് പ്രതിയെ പിടികൂടാനായത്. അപകടമുണ്ടാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഷാർജ പൊലിസ് ആവർത്തിച്ചു.
വാഹനാപകടത്തെത്തുടർന്ന് വാഹനങ്ങൾ നിർത്താതെ പോകുന്നവർ ഒന്നുകിൽ തടവ് അനുഭവിക്കുമെന്നും അല്ലെങ്കിൽ കുറഞ്ഞത് 20,000 ദിർഹം പിഴയൊടുക്കണമെന്നും കഴിഞ്ഞ വർഷം യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."