എതിര്‍പ്പ് ഫലം കണ്ടില്ല; സര്‍വകലാശാല പരീക്ഷകള്‍ നാളെ തുടങ്ങും; ആശങ്കയില്‍ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാല പരീക്ഷകള്‍ നാളെ തുടങ്ങും. കൊവിഡ് കാലത്തെ ഓഫ്‌ലൈന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പ്രതിപക്ഷവും ഏറ്റെടുത്തിരുന്നു. എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് സര്‍വ്വകലാശാലകള്‍ അറിയിക്കുന്നത്
സര്‍വകലാശാല പരിധിക്കകത്തുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വീടിനടുത്തുള്ള കോളേജില്‍ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുണ്ട്. 435 ഓളം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ പരിധിക്ക് വെളിയിലുള്ള സെന്ററുകള്‍ വഴി പരീക്ഷ എഴുതാന്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍വകലാശാല ജീവനക്കാര്‍ നേരിട്ട് പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."