ട്വിറ്ററിലെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന് രാജിവച്ചു
ന്യൂഡല്‍ഹി: ട്വിറ്റര്‍ അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന് സ്ഥാനമൊഴിഞ്ഞു. ട്വിറ്റര്‍ ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫിസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവെച്ചത്.
പുതിയ നിയമമനുസരിച്ച് 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സാമൂഹ്യ മാധ്യമ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കണം. ഈ ഓഫീസറുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും വേണം. ഇക്കാര്യത്തില്‍ ഏറെ നാള് നീണ്ട പോരിന് ശേഷമാണ് ട്വിറ്റര്‍ കേന്ദ്ര നയത്തിന് വഴങ്ങി ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാന്‍ തയ്യാറായത്. ജൂണ്‍ അഞ്ചിനാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ അവസാന നോട്ടീസ് നല്‍കിയത്. അതിനെ തുടര്‍ന്നാണ് ധര്‍മേന്ദ്ര ചതുര് ഗ്രീവന്‍സ് ഓഫീസറായി വന്നത്.
നിലവില്‍ ട്വിറ്ററിനെതിരേ കേസെടുക്കുന്ന രീതിയിലേക്ക് വരെ സംഭവങ്ങള്‍ വളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഓഫീസറുടെ ഈ പിന്മാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."