HOME
DETAILS
MAL
ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു
backup
June 28 2021 | 03:06 AM
റിയാദ്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുന്‍ പ്രസിഡന്റ് പരേതനായ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ ജിദ്ദയില്‍ നിര്യാതനായി. 68 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ(2021 ജൂണ്‍ 27 ) ജിദ്ദയില്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
കുറച്ച് നാളായി രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ കാലമായി ബിസിനസ്സുമായി ബന്ധപ്പെട്ട് കുടുംബസമേതം ജിദ്ദയില്‍ ആയിരുന്നു.
ഭാര്യ : റൗദ അലവി സൗദി പൗരയാണ്. മക്കള്‍ : സരീജ് , ആഫ്രഹ് , അബ്രാര്‍ , അഷ്റഫ്
ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കുന്നതാണ്. നിയമ നടപടികൾ പൂർത്തിയാക്കാനും മറ്റും കുടുംബങ്ങൾക്കൊപ്പം ജിദ്ദ കെ.എം.സി.സി. വെൽഫയർ വിംഗും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."