മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതില്‍ തെറ്റില്ലെന്ന് ഡി.ജി.പി
തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതില്‍ തെറ്റില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
മാവോയിസ്റ്റുകളെ പിടിക്കുന്നതൊന്നും അത്ര എളുപ്പമല്ല. ചിലപ്പോള്‍ സംഘര്‍ഷമുണ്ടാകും.
പന്തീരാങ്കാവില്‍ യു. എ.പി.എ നിയമം ചുമത്തിയതിലും പിഴവില്ല. യു.എ. പി.എ പാര്‍ലമെന്റ് പാസാക്കിയതാണ്. അതുകൊണ്ട് തന്നെ ആ നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി പ്രയാസങ്ങളില്ലെന്നും ബെഹ്‌റ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടായി മാറുകയാണ്. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ടു തന്നെ കേരളത്തില്‍ നിന്നുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണ്. എന്നാല്‍ അതില്ലാതാക്കാന്‍ പൊലിസിനു കഴിവുണ്ട്.
പൊലിസിനെതിരേ വിമര്‍ശനങ്ങളുണ്ടാകുന്ന സമയത്ത് മുഖ്യമന്ത്രിയെ എല്ലാ കാര്യങ്ങളും നേരിട്ടറിയിക്കാറുണ്ട്. വസ്തുതകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പിണറായി വിജയന്‍.
മുന്‍ മുഖ്യമന്ത്രി കരുണാകരനുമായും നല്ല ബന്ധമായിരുന്നു. പിണറായിയുമായി താരതമ്യം ചെയ്യാനില്ല. കസ്റ്റഡി കൊലപാതകങ്ങളില്‍ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."