HOME
DETAILS
MAL
രാജ്യത്ത് വാക്സിനേഷന് 200 കോടിയിലേക്ക്; പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തിന് മുകളില്‍
backup
July 17 2022 | 07:07 AM
ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളില്‍. ഇന്നലെ 20,528 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് മറ്റൊരു നാഴികക്കല്ലുകൂടി. കൊവിഡ് വാക്സിനേഷന് 200 കോടിയിലേക്ക് കടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ജനുവരി 16നാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളായ കൊവാക്സിനും കോവിഷീല്‍ഡും വിതരണം ചെയ്തുതുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."