പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകര്‍ത്തിയാല്‍ 2500 രൂപ പാരിതോഷികം, ഉത്തരവിറക്കി
മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകര്‍ത്തിയാല്‍ 2500 രൂപ പാരിതോഷികം,
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ് സ്‌കൂട്ടാവാന്‍ നോക്കേണ്ട. പണി ഉടന്‍ കിട്ടും. വീട്ടിലെ മാലിന്യങ്ങള്‍ പെറുക്കി കൂട്ടി വഴിയോരത്ത് തള്ളുന്ന ശീല ഒട്ടുമിക്ക മലയാളികള്‍ക്കുമുണ്ട്. വീടും പരിസരവും വൃത്തികേടാകരുത് ഇനി പൊതുവഴി വൃത്തികേടായാലും സാരമില്ല എന്ന് പ്രവണത തന്നെ. എന്നാല്‍ ഇനി അതിനൊന്നും മുതിരേണ്ട.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന്റെ ദൃശ്യം പകര്‍ത്തി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അയച്ചുകൊടുത്താല്‍ പാരിതോഷികമായി 2500 രൂപ ലഭിക്കും. ഇതു സംബന്ധിച്ച് തദ്ദേശവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കി. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് നല്‍കുക.തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉത്തരവിറക്കി.
മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് വിവരം നല്‍കേണ്ടത്. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പര്‍, ഇ മെയില്‍ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും. അതേസമയം വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."