HOME
DETAILS
MAL
ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? അക്കൗണ്ട് വെരിഫിക്കേഷനായി ചെയ്യേണ്ടത് ഇത്രമാത്രം
backup
June 10 2023 | 13:06 PM
ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍
ലിങ്കഡ് ഇന്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ഉദ്യോഗാര്‍ഥികളും. ഈ അടുത്തിടെ ലിങ്ക്ഡ് ഇന്‍ ഒരു വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം പ്രൊഫൈലില്‍ സൗജന്യമായി ലഭിക്കും.
പ്രത്യേക പരിഗണനയൊന്നുമില്ലാതെ കൃത്യമായ രേഖകളുമായി പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ക്കെല്ലാം വെരിഫിക്കേഷന്‍ ലഭിക്കും. അതും തീര്‍ത്തും സൗജന്യമാണ്.
വെരിഫിക്കേഷനായി ചെയ്യേണ്ടത് ഇത്രമാത്രം
- നിങ്ങളുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിലെ 'About' സന്ദര്‍ശിച്ച് അതില്‍ നിന്നും 'വെരിഫൈ വിത്ത് ആധാര്‍' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- ഡിജിലോക്കര്‍ സ്‌ക്രീനില്‍ ആധാര്‍ നമ്പര്‍ നല്‍കുക.തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി വരും.
- ഡിജിലോക്കര്‍ ഉപയോഗിച്ച് ഹൈപ്പര്‍വെര്‍ജ് മുഖേനയുള്ള തല്‍ക്ഷണം പരിശോധിക്കും. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ നേരെ ഓട്ടോമാറ്റിക്കലി സൈനപ്പ് ചെയ്യപ്പെടും.
- നടപടികള്‍ പൂര്‍ത്തിയായ ശേഷം ആധാര്‍ ഫോട്ടോയുമായി ഫേസ് മാച്ച് ചെയ്യുന്നതായി ഒരു സെല്‍ഫിയെടുക്കുക.
- എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം 'യെസ്,ഷെയര്‍ വിത്ത് ലിങ്ക്ഡ് ഇന്‍' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."