മീനില്ലാതെ ചോറിറങ്ങില്ലേ, ഉണ്ടോളൂ.. പക്ഷേ മായമില്ലാത്തതായിരിക്കണം, എങ്ങനെ തിരിച്ചറിയാം
മീനില്ലാതെ ചോറിറങ്ങില്ലേ, ഉണ്ടോളൂ.. പക്ഷേ മായമില്ലാത്തതായിരിക്കണം, എങ്ങനെ തിരിച്ചറിയാം
മീനില്ലാതെ ഒരു നേരം ഭക്ഷണം കഴിക്കാന്‍ പാടാണ് മിക്ക മലയാളികള്‍ക്കും. ഇത്തരക്കാര്‍ എന്തുവിലകൊടുത്തും മത്സ്യം വാങ്ങാന്‍ തയ്യാറുമാണ്. പക്ഷേ, ശ്രദ്ധിക്കാതെ മത്സ്യം വാങ്ങി കഴിച്ച് പണികിട്ടാതെ സൂക്ഷിച്ചോളൂ..
ട്രോളിംഗ് നിരോധനത്തിന് പിന്നാലെ മീനിനെല്ലാം വില പെട്ടന്നാണ് കുതിച്ചുയര്‍ന്നത്. കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഞ്ഞ മീനുകള്‍ മാര്‍ക്കറ്റിലെത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. പല കടകളിലും മീനുകള്‍ക്കൊന്നും കാര്യമായ ക്ഷാമം അനുഭവപ്പെടുന്നില്ലെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നാന്‍ കാരണവും ഇത്തരത്തിലുള്ള മീനിന്റെ വരവാണ്.
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കണ്ടെയിനറുകളില്‍ എത്തുന്ന പഴകിയ മത്സ്യങ്ങളാണ് നഗരപ്രദേശം വിട്ടുള്ള തീര പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. അമോണിയ, ഫോര്‍മാലിന്‍ പോലെയുള്ള രാസ വസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങളാണ് ഇവ. മതിയായ ജീവനക്കാരില്ലാത്തതും പരിശോധനാ സംവിധാനങ്ങളുമില്ലാത്തതുകാരണം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും ഫലപ്രദമാകുന്നില്ല. അതിനാല്‍ വാങ്ങുന്ന നാം തന്നെ നല്ലതാണോ എന്ന് നോക്കിയ ശേഷം വാങ്ങിക്കുന്നതാണ് ഉത്തമം.
നല്ല മീനാണോ? അറിയാന്‍ വഴികളിതാ..
മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയ രീതി. എന്നാല്‍ ഇപ്പോള്‍ കണ്ട് വരുന്നത്, അറവു ശാലകളില്‍ നിന്ന് ശേഖരിക്കുന്ന രക്തം ചെകിളയില്‍ തേച്ചു പിടിപ്പിച്ച് വില്‍പ്പനയ്ക്ക് വെക്കുന്ന രീതിയാണ്. അതിനാല്‍ ഇത്തരത്തില്‍ കണ്ടുപിടിക്കാന്‍ പാടാണ്.
നല്ല മത്സ്യത്തിന്റെ കണ്ണുകള്‍ക്കും ശരീരത്തിനും സ്വാഭാവിക തിളക്കം, വെളുപ്പ് എന്നിവ കാണാം. കേടായ മീനിന്റെ കണ്ണില്‍ ചോരയും വെള്ളവും കലര്‍ന്ന നിറമോ ചാര,മഞ്ഞ നിറമോ ഉണ്ടാകും.
കേടാകാത്ത മത്സ്യത്തിന്റെ പ്രതലത്തില്‍ വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ അത് ആദ്യം കുഴിഞ്ഞുപോകും ഉടന്‍ പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും. എന്നാല്‍ കേടായ മത്സ്യം അമര്‍ത്തിയാല്‍ അത് കുഴിഞ്ഞുതന്നെ ഇരിക്കും.
മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ മീനിന്റെ സ്വാഭാവിക ഗന്ധം നഷ്ടപ്പെടും. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിന് സമാനവുമായ ഗന്ധമുണ്ടാകും.
മത്സ്യം വൃത്തിയാക്കിയെടുക്കുമ്പോള്‍ നട്ടെല്ലിന്റെ ഭാഗത്തുനിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കില്‍ മീന്‍ ഫ്രഷാണെന്ന് മനസിലാക്കാം. കേടായ മത്സ്യം കറിവെച്ചാല്‍ മുള്ളും ഇറച്ചിയും വെവ്വേറെയായി മാറും.
ശ്രദ്ധിക്കുക, ഫ്രഷ് ആണെന്ന് ഉറപ്പുള്ള ഇടങ്ങളില്‍ നിന്ന് മാത്രം മീന്‍ വാങ്ങുക. മീന്‍ വാങ്ങുമ്പോള്‍ ഗന്ധം ശ്രദ്ധിക്കുക. അമോണിയ, ഫോര്‍മാലിന്‍ ഇവയുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ മീന്‍ ഒഴിവാക്കാം.
how-to-identify-stale-fish
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."