രഹസ്യമൊഴി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു?; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍
രഹസ്യമൊഴി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു?; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ ബന്ധമുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സി.പി.എം ശുദ്ധ നുണകള്‍ പ്രചരിപ്പിക്കുകയാണ്. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
പോക്‌സോ കേസില്‍ അതിജീവിത നല്‍കിയ രഹസ്യമൊഴി എം.വി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു തന്നെ പ്രതിയാക്കുന്നതിന് പിന്നില്‍ സി.പി.എം. ആണെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
അതിജീവിതയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമര്‍ശം പെണ്‍കുട്ടി നല്‍കിയിട്ടില്ല എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം.? പരാതി കൊടുത്തവരില്‍ ആര്‍ക്കും താനുമായി നേരിട്ട് ബന്ധമില്ല. കണ്ട് പരിചയം പോലുമില്ല. ഒരു തെളിവ് തനിക്കെതിരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന വാക്ക് വീണ്ടും ആവര്‍ത്തിക്കുന്നു. മനസാ വാചാ കര്‍മണാ ഈ സംഭവത്തില്‍ പങ്കില്ല'- സുധാകരന്‍ പറഞ്ഞു.
'സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോട് എനിക്കു പറയാനുള്ളത് ഇതാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കുന്ന ഒരു സെക്രട്ടറിയുണ്ട്. കണ്ണൂരില്‍നിന്ന് കൊണ്ടുപോയി അവിടെ ഇരുത്തിയിരിക്കുന്ന ഒരു സെക്രട്ടറി. അയാളുടെ ചരിത്രമൊന്ന് പരിശോധിച്ചിട്ടു വേണം എന്നേപ്പോലെ ഒരാളെ ഇത്തരമൊരു കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിമര്‍ശിക്കാന്‍. ഇക്കാര്യത്തില്‍ ഗോവിന്ദന്‍ മാഷിന് അല്‍പമെങ്കിലും നാണമുണ്ടോ? യാതൊരു മാന്യതയുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഗോവിന്ദന്‍ മാഷിന്റെ വാക്കുകളെ ഞാന്‍ പുച്ഛിച്ചു തള്ളുന്നു. അദ്ദേഹത്തിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും ഞാന്‍ സ്വീകരിക്കും.' - സുധാകരന്‍ പറഞ്ഞു.
പോക്‌സോ കേസില്‍ ചോദ്യം ചെയ്യാനാണ് കെ. സുധാകരനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. താന്‍ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി. ഒരാള്‍ക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് !തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."