പനിയിൽ വിറച്ച് കേരളം, ഇന്നലെ ചികിത്സ തേടിയത് 13,521 പേർ, ഇന്ന് ഡ്രൈഡേ
പനിയിൽ വിറച്ച് കേരളം, ഇന്നലെ ചികിത്സ തേടിയത് 13,521 പേർ, ഇന്ന് ഡ്രൈഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ 13,521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നൂറിലേറെ ഡെങ്കിപ്പനി കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. വീടുകളിൽ നാളെ ഡ്രൈഡേ ആചരിക്കും.
പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും ഇന്ന് നടക്കും. വീടുകളിൽ കൂടി ഡ്രൈഡേ ആചരിക്കുന്നതോടെ പണിക്കെതിരെ ജനകീയ പ്രതിരോധ പ്രവർത്തനം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.
അതേസമയം, പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. കുട്ടികളെ നിർബന്ധമായും ചികിത്സ നൽകാൻ രക്ഷാകർത്താക്കളോട് നിർദ്ദേശിക്കാനും സർക്കുലർ പറയുന്നു. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെയും അറിയിക്കണമെന്നും സർക്കുലർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."