എയര്‍ബസ് 380 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: വരുന്ന വര്‍ഷങ്ങള്‍ കൊണ്ട് ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ ബസ് സര്‍വീസുകള്‍, ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒയായ അക്ബര്‍ അല്‍ ബേക്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാരിസ് എയര്‍ ഷോയില്‍ വെച്ചാണ് എയര്‍ബസ് 380 വിമാനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്നും, അതിനാല്‍ തന്നെ വരും വര്‍ഷങ്ങളില്‍ പ്രസ്തുത സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടത്.
.@qatarairways will be ‘phasing out’ the Airbus A380’s over the next couple of years as it continues to recieve the A350 deliveries, Simple Flying reported on Tuesday, citing CEO Akbar Al Baker.https://t.co/BhC9hcOEUv
— Doha News (@dohanews) June 22, 2023
ഈ ശ്രേണിയില്‍ പെട്ട വിമാനങ്ങളില്‍ നിലവില്‍ എട്ടെണ്ണം മാത്രമാണ് കമ്പനി ഇപ്പോള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരമായി എ350 വിമാനങ്ങളാകും കമ്പനി ഇനി മുതല്‍ ഉപയോഗിക്കുക.എ380 വിമാനങ്ങളുടെ തകരാര്‍ സംബന്ധിച്ച് നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ ഖത്തര്‍ എയര്‍വേയ്‌സ് കോടതിയില്‍ നല്‍കിയ കേസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒത്തുതീര്‍പ്പായത്. നിയമ യുദ്ധങ്ങള്‍ക്കിടെ റദ്ദാക്കിയ 73 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറും പുനഃസ്ഥാപിച്ചിരുന്നു
Qatar Airways has announced the "re-retirement" of its Airbus A380 fleet, confirming plans to ground the superjumbos once more. This decision highlights continuing challenges faced by larger aircraft amid the ongoing pandemic...https://t.co/PaqmJmsKgahttps://t.co/KvNBMwrWmw
— Hype (@HypeAviation) June 21, 2023
Content Highlights:qatar airways to stop airbus a380 services
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."