മങ്കട ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു
മങ്കട: മങ്കട ഗ്രാമ പഞ്ചായത്തില്‍ പഠന യാത്രാ വിവാദവുമായി ബന്ധപ്പെട്ട് ബോര്‍ഡ് യോഗത്തില്‍ പ്രതിപതിക്ഷ അംഗങ്ങളുടെ പ്രതിഷേധം. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം ആവശ്യപ്പെട്ടു അടിയന്തിര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് അംഗങ്ങള്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചത്. ബഹളം വെച്ചു യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയ അംഗങ്ങള്‍ തുടര്‍ന്നു ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. മങ്കട എ.എസ്.ഐ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
യു.ഡി.എഫ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു കാര്‍ഷിക ഫണ്ടുപയോഗിച്ചു നടത്തിയ യാത്രയില്‍ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യാത്ര വിവാദം കൊഴുത്ത സാഹചര്യത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ യാത്രാ ചെലവു തിരിച്ചേല്‍പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പഞ്ചായത്തു തീരുമാന പ്രകാരമാണ് യാത്ര പോയതെന്നും ആറാം വാര്‍ഡ് മെമ്പര്‍ യാത്രയില്‍ പങ്കെടുത്തിരുന്നുവെന്നും പഞ്ചായത്തു വൈസ് പ്രസിഡന്റ് നല്‍കിയ വാര്‍ത്താക്കുറിപ്പു തെറ്റാണെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ക്രമക്കേടുകള്‍ നടന്ന വിവാദ യാത്രാ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തു വരാനാണ് തീരുമാനമെന്ന് പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."