ഏക സിവില്‍ കോഡില്‍ മൂന്നിടത്ത് സെമിനാറുമായികോണ്‍ഗ്രസ്; ഒരുങ്ങുന്നത് എല്ലാവരെയും അണിനിരത്തിയുള്ള സംവാദത്തിന്
ഏക സിവില്‍ കോഡില്‍ മൂന്നിടത്ത് സെമിനാറുമായികോണ്‍ഗ്രസ്; ഒരുങ്ങുന്നത് എല്ലാവരെയും അണിനിരത്തിയുള്ള സംവാദത്തിന്
തിരുവനന്തപുരം: ഏക സിവില്‍ കോഡില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ഭിന്നസ്വരത്തിനെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പുതിയ തീരുമാനമെടുത്തത്. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് രൂപം കൊടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളില്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കാനാണ് കെ.പി.സിസി നേതൃയോഗം തീരുമാനിച്ചത്. സമാന വിഷയത്തില്‍ മുസ്ലിം ലീഗ് സെമിനാര്‍ നടത്താന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടനാ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സെമിനാറില്‍ ആരെയൊക്കെ ക്ഷണിക്കണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കും.
ഏക സിവില്‍ കോഡിനെതിരെയുളള സി.പി.എമ്മിന്റെ സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. സി.പി.എമ്മിന്റേത് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നായിരുന്നു എം.കെ മുനീര്‍ വിമര്‍ശിച്ചത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി പ്രതികരിച്ചു. കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീം ആണ് സിപി.എം. ആദ്യമായി ഏക സിവില്‍കോഡിനെ അംഗീകരിച്ച ഇ.എം.എസിന്റെ പാര്‍ട്ടിക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."