മൈലാടി പ്ലാന്റ്; ദോഷകരമല്ലെങ്കിലും എതിര്‍ക്കുമെന്ന് ഒരു വിഭാഗം
കോട്ടക്കല്‍: മൈലാടി പ്ലാന്റില്‍ ദോഷകരമല്ലാത്ത പദ്ധതികളാണ് നടപ്പാക്കുന്നതെങ്കിലും എതിര്‍ക്കുമെന്ന് ഒരു വിഭാഗം. നഗരസഭയുടെ മാലിന്യസംസ്കരണത്തിന് വേണ്ടിയുള്ള സ്ഥലം മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതിനാലാണ് നഗരസഭ പരിധിയിലെ ഇ വേസ്റ്റുകളും മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങളും താല്‍ക്കാലികമായി സംഭരിച്ചുവെക്കാനുള്ള ഇടമായി മൈലാടിയെ നഗരസഭ തെരഞ്ഞെടുത്തത്. കോട്ടക്കലിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് അവ വേര്‍തിരിച്ച് ആവശ്യമായിടത്തേക്ക് വേര്‍തിരിക്കാനായിരുന്നു നഗരസഭയുടെ താരുമാനം. ഇത് നാട്ടുകാരെ വിശ്വാസത്തിലെടുത്തും പ്രതിനിധികളെ ഉള്‍പെടുത്തിയും നടപ്പില്വരുത്താനായിരുന്നു ഉദ്ദേശം.
എന്നാല്‍ ഒരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പുയര്‍ന്നതോടെ മൈലാടിയിലെ മാലിന്യ സംസ്കരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നഗരസഭയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായ പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്നും നാട്ടുകാരെ വിശ്വാസത്തിലെടുത്ത് സ്പെഷ്യല്‍ കൗണ്‍സില്‍ ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും ചെയര്മാന് കെ.കെ നാസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."