ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; യുവാവിന്റെ കാല്‍കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
യുവാവിന്റെ കാല്‍കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ യുവാവിന്റെ കാല്‍ കഴുകി ക്ഷമാപണം നടത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ശിവരാജ് സിങ് ചൗഹാന്‍ യുവാവിന്റെ കാല്‍ കഴുകിയത്. യുവാവിന്റെ കാല്‍ കഴുകുകയും കഴുത്തില്‍ മാല ചാര്‍ത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ ശിവരാജ് സിങ് ചൗഹാന്‍ കണ്ടത്.
मन दु:खी है; दशमत जी आपकी पीड़ा बाँटने का यह प्रयास है, आपसे माफी भी माँगता हूँ, मेरे लिए जनता ही भगवान है! pic.twitter.com/7Y5cleeceF
— Shivraj Singh Chouhan (@ChouhanShivraj) July 6, 2023
മധ്യപ്രദേശിലെ സിദ്ധിയില്‍ പ്രവേശ് ശുക്ല എന്നയാളാണ് യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ചത്. പിന്നീട് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. മൂന്ന് മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ദേശീയ സുരക്ഷ നിയമം, എസ്സി/എസ്ടി ആക്റ്റ്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് പര്‍വേഷ് ശുക്ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."