HOME
DETAILS
MAL
ബഹുസ്വരതാ സംഗമവുമായി യു.ഡി.എഫ്; ഏക സിവില്‍ കോഡില്‍ പ്രതിഷേധ സംഗമം ജൂലൈ 29 ന്
backup
July 10 2023 | 09:07 AM
ബഹുസ്വരതാ സംഗമവുമായി യു.ഡി.എഫ്; ഏക സിവില്‍ കോഡില്‍ പ്രതിഷേധ സംഗമം ജൂലൈ 29 ന്
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ യു.ഡി.എഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന സംഗമം ജൂലൈ 29 നു തിരുവനന്തപുരത്താണു നടക്കുക.
ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകര്‍ക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പരിപാടികള്‍ക്ക് മാറ്റമില്ല. പ്രതിഷേധത്തില്‍ എല്ലാ മതനേതാക്കളേയും പങ്കെടുപ്പിക്കുമെന്നും സതീശന് പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സമരപരമ്പര നടത്താനും യു ഡി എഫ് തീരുമാനിച്ചു. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്തും. സെപ്റ്റംബര്‍ നാലു മുതല്‍ 12 വരെയാണ് സമരം. 12നു കാല്‍ലക്ഷം പേരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."