വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു - വീഡിയോ
മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതുവസ്ത്രം അണിയിച്ചു. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസിന്റെ നേതൃത്വത്തിലാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്.
മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്.
എന്നാൽ, കഴിഞ്ഞ കൊല്ലം മുതൽ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് കിസ്‌വ മാറ്റ ജോലികൾക്ക് ഹറംകാര്യ വകുപ്പ് തുടക്കം കുറിച്ചത്. ആദ്യം പഴയ മൂടുപടം (കിസ്‌വ) അഴിച്ച് മാറ്റിയ ശേഷമാണ് പുതിയ കിസ് വ അണിയിക്കാൻ തുടങ്ങിയത്. നാല് ചുമരുകളിലും പ്രത്യേകം തയ്യാറാക്കിയ പുതിയ വസ്ത്രം മുകളിൽ നിന്ന് താഴേക്ക് തൂക്കിയിട്ടു. ശേഷം വാതിലിന് മുകളിലെ ഭാഗവും സ്ഥാപിച്ചു. അതിന് ശേഷം ഇവയെ പരസ്പരം തുന്നിച്ചേർത്തു. മുകളിൽ നിന്ന് താഴേക്ക് തുന്നി ചേർത്താണ് കോണുകൾ ഉറപ്പിച്ചത്.
850 കിലോ ഗ്രാം അസംസ്കൃത പട്ട്, 120 കിലോ സ്വർണ നൂലുകൾ, 100 കിലോ വെള്ളി നൂലുകൾ എന്നിവയാണ് കഅ്ബയുടെ വസ്ത്രത്തിന് ഉപയോഗിച്ചത്. 200 ഓളം വിദഗ്ധരായ തൊഴിലാളികൾ പത്ത് മാസത്തോളം സമയമെടുത്താണ് കഅ്ബയുടെ മൂടുപടം തയ്യാറാക്കുന്നത്. കിസ്‌വയിൽ സ്വർണ അലങ്കാരപ്പണികൾ ചെയ്ത 53 കഷ്ണങ്ങളാണുള്ളത്. 114 വിദഗ്ധരാണ് സ്വർണ നൂലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ ചെയ്ത കഷ്ണങ്ങൾ നിർമിക്കുന്നത്. കിങ് അബ്ദുൽ അസീസ് കോംപ്ലക്‌സിലാണ് നിർമ്മാണം. ഏകദേശം 670 കിലോഗ്രാം അസംസ്കൃത പട്ടും 120 കിലോഗ്രാം സ്വർണ്ണ നൂലുകളും 100 കിലോഗ്രാം വെള്ളി നൂലും കിസ്‌വയിൽ ഉപയോഗിക്കുന്നുണ്ട്. വീഡിയോ കാണാം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."