മൂന്ന് പതിറ്റാണ്ടിന് ശേഷം ശ്രീനഗറിൽ മുഹർറം ഘോഷയാത്രക്ക് അനുമതി
മൂന്ന് പതിറ്റാണ്ടിന് ശേഷം ശ്രീനഗറിൽ മുഹർറം ഘോഷയാത്രക്ക് അനുമതി
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിൽ മുഹർറം ഘോഷയാത്രക്ക് അനുമതി. ഗുരു ബസാർ മുതൽ ശ്രീനഗറിലെ ദാൽഗേറ്റ് വരെയുള്ള പരമ്പരാഗത പാതയിലെ മുഹർറം ഘോഷയാത്രക്കാണ് മൂന്ന് പതിറ്റാണ്ടിന് സേഷം അനുമതി ലഭിക്കുന്നത്. ഷിയ സമുദായത്തിന്റെ ഏറെ കാലമായുള്ള ആവശ്യം പരിഗണിച്ചതായി ജമ്മു കശ്മീർ ഭരണകൂടം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ ഗ്രൂപ്പുകളിലെയും ഷിയ മുസ്‌ലിം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക കമ്മിറ്റിയുമായും ഭരണകൂടം നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നല്‍കിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാന്‍ കാരണമെന്ന് കശ്മീരിലെ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് കുമാര്‍ ബിധുരി പറഞ്ഞു.
ഗുരുബസാറില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഘോഷയാത്ര ഒഴികെയുള്ള മറ്റ് ഘോഷയാത്രകള്‍ റൂട്ടില്‍ വ്യക്തിഗതമായോ കൂട്ടായോ നടത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രവൃത്തിദിനം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാവിലെ 6 മുതല്‍ 8 വരെയായിരിക്കും ഘോഷയാത്രയുടെ സമയം.
muharram-procession-allowed-in-srinagar-after-3-decades
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."