ഇത്തവണ കിറ്റ് എല്ലാവര്‍ക്കും ഇല്ല; ഓണക്കിറ്റ് ഏഴുലക്ഷമായി ചുരുക്കിയേക്കും
ഇത്തവണ കിറ്റ് എല്ലാവര്‍ക്കും ഇല്ല
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തവണ ഓണക്കിറ്റ് ഏഴ് ലക്ഷം കാര്‍ഡുകള്‍ക്ക് മാത്രമാക്കി ചുരുക്കിയേക്കും. അഞ്ചുലക്ഷം മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും അവശവിഭാഗങ്ങളുമായി രണ്ടുലക്ഷം പേര്‍ക്കും മാത്രം കിറ്റ് നല്‍കാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ ശുപാര്‍ശയില്‍ തിങ്കളാഴ്ച ഔദ്യോഗിക തീരുമാനം വന്നേക്കും. മൊത്തം 93 ലക്ഷം റേഷന്‍കാര്‍ഡുടമകളില്‍ 87 ലക്ഷംപേര്‍ക്ക് കഴിഞ്ഞവര്‍ഷം കിറ്റ് നല്‍കിയിരുന്നു.
ഇത്തവണ എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സാമ്പത്തികപ്രതിസന്ധി തടസ്സമായി. കൊവിഡ് പ്രതിസന്ധി മാറിയതിനാല്‍ എല്ലാവര്‍ക്കും ഓണക്കിറ്റു നല്‍കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ പൊതുവിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം ഓണക്കിറ്റില്‍ 14 ഇനമുണ്ടായിരുന്നു. ഇത്തവണ എന്തെല്ലാം കിറ്റില്‍ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."